തിരുവനന്തപുരം: മയക്കുമരുന്നും ഡിസ്‌പോസിബിൾ സിറിഞ്ചുകളും കൈവശംവച്ച കേസിലെ പ്രതി വഞ്ചിയൂർ സ്വദേശി കാർത്തിക്കിന് (39) അഞ്ചുവർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷിച്ചു. തിരുവനന്തപുരം രണ്ടാം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി എ.എസ്. മല്ലികയുടേതാണ് ഉത്തരവ്.
2013 ഓഗസ്റ്റ് 3നായിരുന്നു സംഭവം. സ്റ്റാച്യു ജനറൽ ഹോസ്‌പിറ്റൽ റോഡിൽ സെന്റ് ആന്റണീസ് ചാപ്പലിന് സമീപത്തുവച്ചാണ് മയക്കുമരുന്നുമായി പ്രതികളെ എക്സൈസ് സംഘം അറസ്റ്റുചെയ്‌തത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എൻ.സി. പ്രിയൻ, ഡി.ജി. റക്‌സ് എന്നിവർ ഹാജരായി.