
തിരുവനന്തപുരം: പ്രതി രാജേന്ദ്രൻ പഠിച്ച കള്ളനാണെന്ന് വിനിതമോൾ ജോലി ചെയ്‌തിരുന്ന ടാബ്‌സ് ഗ്രീൻ അഗ്രി ക്ലിനിക്ക് ചെടിവില്പനശാലയുടെ ഉടമസ്ഥനും നാലാഞ്ചിറ സ്വദേശിയുമായ തോമസ് മാമ്മൻ. രാജേന്ദ്രൻ പൊലീസിനെ വെള്ളം കുടിപ്പിച്ചു. വിനിതയുടെ കൊലപാതകത്തിന് പിന്നാലെ ഞാൻ മാനസികമായി തളർന്നു. രക്തം വാർന്ന മൃതദേഹം നേരിട്ടു കാണേണ്ടിവന്നതിന്റെ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല. സ്വന്തം മകളെ പോലെയാണ് വിനിതയെ കണ്ടിരുന്നത്. മുതലാളി തൊഴിലാളി ബന്ധമല്ല തങ്ങൾ തമ്മിൽ ഉണ്ടായിരുന്നത്. ചെടിവില്പനശാലയിൽ എത്തുന്നവരുടെ എണ്ണം വലിയ തോതിൽ കുറഞ്ഞു. ജീവനക്കാർക്ക് ഉൾപ്പെടെ ഇപ്പോൾ ഭയമാണ്.