
നെടുമങ്ങാട്:ഗവൺമെന്റ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കോളേജ് പരിധിയിൽ വരുന്ന വാർഡുകളിലെ കിടപ്പ് രോഗികൾക്ക് മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തു.വാൾക്കർ,വാട്ടർ ബെഡ്,എയർ ബെഡ്,ടീനാപാഡ്,ഡയാർ,ഭക്ഷ്യധാന്യ കിറ്റ്,തുണി എന്നിവയാണ് നൽകിയത്.നെടുമങ്ങാട് നഗരസഭയിലെ പേരയത്തുകോണം,കല്ലുവരമ്പ്,കച്ചേരി തുടങ്ങിയ വാർഡുകളിലെ എട്ട് രോഗികൾക്കാണ് മെഡിക്കൽ കിറ്റ് നൽകിയത്.കോളേജ് പ്രിൻസിപ്പൽ ഡോ :വി.സി.ജോയി,അസിസ്റ്റന്റ് പ്രൊഫസറും പ്രോഗ്രാം ഓഫീസറുമായ ആർ.അനീഷ്,കൗൺസിലർമാരായ എം.എസ്.ബിനു,ലേഖാ വിക്രമൻ,രാജേന്ദ്രൻ, അജിത,പ്രോഗ്രാം ഓഫീസർ ഡോ:ഷാംലി എം.എം,വോളന്റിയർമാരായ അനുപമ.എഎം,ഫാത്തിമസാബിഹ,മുഹമ്മദ് അസ്ലം,നഗരസഭയുടെ പാലിയേറ്റീവ് കെയർ പ്രവർത്തകരായ സജീല,ആര്യ പ്രബിൻ തുടങ്ങിയവർ നേതൃത്വം നൽകി.