
തിരുവനന്തപുരം: പ്രതിയെ പിടിച്ചെന്ന് അറിഞ്ഞപ്പോഴും അമ്മയുടെ വിയോഗ വാർത്ത ഇനിയും ഉൾക്കൊള്ളാനാകാതെ തളർന്നിരിക്കുകയാണ് വിനിതയുടെ മകൾ അനന്യ. ഞങ്ങളുടെ എല്ലാമെല്ലാം പോയില്ലേ പ്രതിയെ പിടിച്ചാലും അവളെ ഇനി തിരികെ കിട്ടില്ലല്ലോ എന്ന് വിനിതയുടെ അമ്മ രാഗിണി കരഞ്ഞുകൊണ്ട് പറഞ്ഞു. നഗരത്തിലെ സ്വർണക്കടയിൽ സെക്യൂരിറ്രിയായി ജോലി ചെയ്യുന്ന പിതാവ് വിജയൻ ഇനി ജോലിക്ക് എങ്ങനെ പോകുമെന്ന ആശങ്കയിലാണ്. മകൾക്കൊപ്പം സ്‌കൂട്ടറിലായിരുന്നു ജോലിക്ക് പോയിരുന്നത്. ഒറ്റപ്പെട്ട സ്ഥലത്താണ് വിനിതയുടെ വീട് സ്ഥിതി ചെയ്യുന്നത്. ഇവിടെ ചെറുമക്കളെ ഒറ്റയ്‌ക്കാക്കി ജോലിക്ക് എങ്ങനെ പോകുമെന്ന ആശങ്കയിലാണ് വിജയൻ.