തിരുവനന്തപുരം: ഹെത‍ർ ഫേൺസിന്റെ കൈമാറ്റം കഴക്കൂട്ടത്തെ പ്രോജ്കട് സെന്ററിൽ നടന്നു.വാസ്തു കൺസൾട്ടന്റ് പ്രൊഫ.വി.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.ഹെതർ ഹോംസ് മാനേജിംഗ് ഡയറക്ടർ,​ മറ്റ് ഡയറക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.51 ഏക്കർ വിസ്തൃതിയുള്ള മനുഷ്യനിർമ്മിതമായ വനത്തിന് സമീപത്താണ് നഗര ജീവിതരീതിക്ക് അനുയോജ്യമായ രീതിയിൽ ഹെതർ ഫേൺസ് രൂപകല്പന ചെയ്തിരിക്കുന്നത്. ശാസ്തമംഗലത്ത് ഹെതർ ദി കോർണിഷ്,​ജവഹർ നഗറിൽ ഹെതർ എമിനെന്റ്,​കവടിയാർ ഗോൾഫ് ലിങ്ക്സിൽ ഹെതർ ഗ്രീനേജ്,​ കുമാരപുരത്ത് ഹെതർ ഗ്രാൻഡിയോസ് എന്നിവയാണ് ഹെതർ ഹോംസിന്റെ മറ്റ് പ്രോജക്ടുകൾ.