തിരുവനന്തപുരം : ഗുരുവീക്ഷണം ഏർപ്പെടുത്തിയ നടരാജഗുരു സാഹിത്യപുരസ്കാരം 2022 നുള്ള അപേക്ഷ ക്ഷണിച്ചു. ശ്രീനാരായണഗുരു സാഹിത്യ സംബന്ധിയായ അമ്പത് ചോദ്യോത്തര പാഠാവലിയിലൂടെയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.വിജയികൾക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റുകളും ഗുരുദേവ സാഹിത്യ കൃതികളും സമ്മാനമായി നൽകും.സ്കൂൾ, കോളേജ് തലത്തിലുള്ളവർക്കും പൊതുവിഭാഗത്തിലുള്ളവർക്കും പങ്കെടുക്കാം.രജിസ്ട്രേഷൻ തീയതി ഏപ്രിൽ 21 വരെ.ഉത്തരം ലഭിക്കേണ്ട അവസാന തീയതി മേയ് 14ന്. സമ്മാനവിതരണം സെപ്തംബർ 10ന് ശ്രീനാരായണഗുരു ജയന്തി നാളിൽ.