
തിരുവനന്തപുരം: 34-ാമത് കേരള ശാസ്ത്ര കോൺഗ്രസ് ഇന്ന് സമാപിക്കും. 12 വിഭാഗങ്ങളിലായി 140 പ്രബന്ധങ്ങളും 163 പോസ്‌റ്ററുകളും ഇന്നലെ ഓൺലൈനായി അവതരിപ്പിച്ചു. കൃഷി, ബയോടെക്നോളജി, ഫിഷറീസ്, ആരോഗ്യം, ജീവശാസ്ത്രം, ഗണിതം തുടങ്ങിയ വിഷയങ്ങളിലായിരുന്നു ഗവേഷകരും ശാസ്ത്ര വിദ്യാർത്ഥികളും തങ്ങളുടെ ആശയങ്ങൾ അവതരിപ്പിച്ചത്. ഓരോ വിഭാഗത്തിലെ ഏറ്റവും മികച്ച പ്രബന്ധത്തിനും പോസ്റ്ററിനും സമ്മാനമുണ്ട്. എം.ജി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.സാബു തോമസ്, ബോട്ടാണിക്കൽ സർവേ ഒഫ് ഇന്ത്യ മുൻ ഡയറക്ടർ ഡോ.എം.സഞ്ജപ്പ, കൗൺസിൽ ഒഫ് സയന്റിഫിക്ക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിലെ ബയോളജി വിഭാഗം തലവൻ ഡോ. ആർ.ശങ്കരനാരായണൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. മേളയുടെ ഭാഗമായ ബാലശാസ്ത്ര കോൺഗ്രസ് ഇന്ന് നടക്കും .മാജിക്ക് പ്ളാനറ്റിലെ ഭിന്നശേഷിക്കാരായ 9 കുട്ടികളുടെ കണ്ടെത്തലുകളും ഇന്ന് അവതരിപ്പിക്കും.