fs

തിരുവനന്തപുരം:ജനതാദൾ -എസ് ജില്ലാ പ്രസിഡന്റായി എസ്.ഫിറോസ് ലാലിനെ വീണ്ടും തിരഞ്ഞെടുത്തു. ജില്ലയിൽ നിന്നുള്ള സംസ്ഥാന കൗൺസിൽ അംഗങ്ങളായി കൊല്ലങ്കോട് രവീന്ദ്രൻ നായർ,ശാസ്തവട്ടം ഷാജി, വി.സുധാകരൻ,ആർ.രാജീവ്,കരുംകുളം വിജയകുമാർ,ശ്രീജിത്ത്,​എസ്.ഫാസിൽ,ജമീലാ പ്രകാശം,മംഗലാപുരം ഷാഫി,എസ്.സജീർ ,തെന്നൂർക്കോണം ബാബു, കെ.എസ്.മുഹമ്മദ് ബാബു, എസ്. മനോഹരൻ, സി.പി.ബിജു എന്നിവരെ തിരഞ്ഞെടുത്തു.അൻപത് പേരടങ്ങുന്ന ജില്ലാ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
നിയോജക മണ്ഡലം പ്രസിഡന്റുമാരായി നെയ്യാറ്റിങ്കര- നെല്ലിമൂട് പ്രഭാകരൻ, അരുവിക്കര- സി.രവികുമാർ ,വർക്കല- വി.കെ.ശ്രീജിത്ത്, ചിറയിൻകീഴ്- സി.പി.ബിജു, കാട്ടാക്കട- എസ്. ഫാസിൽ, കഴക്കൂട്ടം -എസ്.മണിലാൽ, കോവളം- തെന്നൂർക്കോണം ബാബു, നെടുമങ്ങാട്- കരുപ്പൂരു വിജയകുമാർ, നേമം- പി.ശാർങ്ധരൻ നായർ, തിരുവനന്തപുരം- ആർ.വി. ജയൻ, വാമനപുരം- എം.നിസാമുദ്ദീൻ, വർക്കല- എം.റസുലുദീൻ, വട്ടിയൂർക്കാവ്- എച്ച്. ശ്രീജിത്ത് എന്നിവരെയും തിരഞ്ഞെടുത്തു.