rtpcr

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വ്യാപന നിരക്ക് കുത്തനെ കുറഞ്ഞു. ഒമിക്രോൺ വ്യാപനം രൂക്ഷമായ മൂന്നാം തരംഗത്തിൽ ജനുവരി 25നാണ് രോഗവ്യാപനം ഏറ്റവും ഉയർന്നത്, 55,475 രോഗികളും 49.41 ശതമാനം ടി.പി.ആറും. തുടർന്ന് ഓരോ ദിവസവും ടി.പി.ആർ കുറഞ്ഞു വന്നു. ഈമാസം രണ്ടിന് ടി.പി.ആർ 40ൽ താഴെയെത്തി. ഇന്നലെ അത് 19.99 ശതമാനത്തിലുമെത്തി.