
നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ സഞ്ചരിച്ചുകൊണ്ടിരുന്ന കാർ തലകീഴായി മറിഞ്ഞു. ആർക്കും ഗുരുതരമായ പരിക്കില്ല. പരിക്കേറ്റ കാറിലുണ്ടായിരുന്ന പത്ത് വയസുള്ള കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെയ്യാറ്റിൻകര ആലുംമൂട് ജംഗ്‌ഷനിൽ എസ്.ബി.ഐക്ക് സമീപത്ത് ഇന്നലെ രാത്രി 8 ഓടെ ആയിരുന്നു അപകടം. ആലുമൂട്ടിൽ നിന്ന് കാട്ടാക്കട റോഡിലേക്ക് പോകുകയായിരുന്ന ആൾട്ടോ കാർ എതിരെ വന്ന മറ്റൊരു കാറിനെ കണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടർന്നായിരുന്നു അപകടം. അപകടത്തെ തുടർന്ന് നാട്ടുകാർ വാഹനത്തിലുണ്ടായിരുന്നവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.