general

ബാലരാമപുരം:കാട്ടാക്കട നിയോജക മണ്ഡലത്തിൽ മൂന്ന് സ്കൂളുകൾ കൂടി മികവിന്റേ കേന്ദ്രത്തിലേയ്ക്ക്. മണ്ഡലത്തിൽ ഒരു കോടി രൂപ ചെവഴിച്ച് നിർമ്മിച്ച റസൽപ്പുരം സർക്കാർ യു.പി.എസ് ബഹുനിലമന്ദിരം,74 ലക്ഷം രൂപ ചെലവിട്ട് നിർമ്മിച്ച ചെമ്പനാകോട് എൽ.പി സ്കൂൾ ബഹുനിലമന്ദിരം,​ഒരു കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച കുളത്തുമ്മൽ ഹയർസെക്കൻഡറി സ്കൂളിൽ നിർമ്മിച്ച ലാബ് ആൻഡ് ലൈബ്രറി മന്ദിരത്തിന്റെ ഉദ്ഘാടനം എന്നിവ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.സർക്കാരിന്റെ കർമ്മപദ്ധതിയുടെ ഭാഗമായി സംസ്ഥാനതലത്തിൽ നടന്ന 53 സ്കൂളുകളുടെ പൂർത്തീകരണ പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസം നടന്നത്. റസൽപ്പുരം യു.പി.എസിൽ ചേർന്ന ഉദ്ഘാടന സമ്മേളനം ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ചന്ദ്രൻ നായർ,​ബ്ലോക്ക് മെമ്പർ രജിത് ബാലകൃഷ്ണൻ,​മാറനല്ലൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ആന്റോ വർഗീസ്,​വേട്ടമംഗംല വാർഡ് മെമ്പർ മണികണ്ഠൻ.കെ,​ മണ്ണടിക്കോണം വാർഡ് മെമ്പർ ഷീബമോൾ,​എൻ.ശ്രീകുമാർ,​സ്കൂൾ വികസനസമിതി രക്ഷാധികാരി സന്തോഷ ഏറത്ത് തുടങ്ങിയവർ സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീജ റിപ്പോർട്ട് അവതരിപ്പിച്ചു.ഹെഡ്മിസ്ട്രാസ് ഗീതാകുമാരി സ്വാഗതവും പി.ടി.എ പ്രസിഡന്റ് സുദർശനൻ നന്ദിയും പറഞ്ഞു.