general

ബാലരാമപുരം:കാഞ്ഞിരംകുളം തൻ പൊന്നൻകാല ശിവക്ഷേത്ര ട്രസ്റ്റ് കമ്മിറ്റിയുടെ നേത്യത്വത്തിൽ ആരംഭിച്ച പുതിയ ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയായി.സമാധിയായ കൊച്ചുകൃഷ്ണൻ സ്വാമിയുടെ ആഗ്രഹപ്രകാരമായിരുന്നു പുതിയ ക്ഷേത്രത്തിന്റെ നിർമ്മാണം.ഇതിനോടനുബന്ധിച്ച് നടന്ന സമ്മേളനം തെന്നിന്ത്യൻ സിനിമാതാരം സിത്താര നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് മനുകുമാർ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി വിജയകുമാർ,​ ട്രഷറർ വേലപ്പൻ,​ നാരായണൻ,​ദീപു,​ബിജു,​പ്രശാന്ത്,​രാമഭദ്രൻ,​ബിനു,​ശ്രീധരൻ,​ജോണി,​ശിവകുമാർ,​ഹരി,​ സമ്പത്ത്,​ബിനുകുമാർ,​കാഞ്ഞിരംകുളം ഗിരി,​സാജൻ എന്നിവർ സംബന്ധിച്ചു.