തിരുവനന്തപുരം:കാനറാബാങ്കിന്റെ സാമൂഹ്യസേവനപരിപാടിയുടെ ഭാഗമായി തിരുവനന്തപുരം സർക്കിൾ കിഴക്കേകോട്ട, പട്ടം താണുപിള്ള ഗവൺമെന്റ് ജില്ലാ ഹോമിയോപ്പതി ആശുപത്രിയുടെ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്കായി വാഹനം കൈമാറി.

കിഴക്കേകോട്ട ജില്ലാ ഹോമിയോ ആശുപത്രി പരിസരത്ത് നടന്ന ചടങ്ങിൽ വാഹനത്തിന്റെ താക്കോൽ, കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ജനറൽ മാനേജർ എസ്. പ്രേംകുമാർ നിന്നും ആശുപത്രി സൂപ്രണ്ട് ഡോ.ടി.ആർ.സീതാദേവി ഏറ്റുവാങ്ങി.വാഹനത്തിന്റെ ഫ്ളാഗ് ഓഫ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ഷൈലജ ബീഗം നിർവഹിച്ചു.

ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് ചെയർപേഴ്സൺ എം.ജലീൽ അദ്ധ്യക്ഷത വഹിച്ചു.ആശുപത്രി സൂപ്രണ്ട്,ഡോ.ടി.ആർ.സീതാദേവി സ്വാഗതം പറഞ്ഞു. ഡോ.ജി.എസ്.മനോജ് മുഖ്യപ്രഭാഷണം നടത്തി.ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി അംഗം സുനിൽ ഖാൻ സംസാരിച്ചു.പാലിയേറ്റീവ് കെയർ യൂണിറ്റ് കൺവീനർ ഡോക്ടർ ബിന്ദു ജോൺ പുൽപ്പറമ്പിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ആശുപത്രി സി.എം.ഒ ഡോ.ആർ. ഷൈനി നന്ദി പറഞ്ഞു.