ആറ്റിങ്ങൽ:നാഗർകോവിൽ - തിരുവനന്തപുരം പാസഞ്ചർ ട്രെയിൻ കൊല്ലം വരെ നീട്ടിയതായി അഡ്വ.അടൂർ പ്രകാശ് എം.പി പറഞ്ഞു.യാത്രക്കാരുടെയും പാസഞ്ചേഴ്സ് അസോസിയേഷന്റേയും ദീർഘകാലത്തെ ആവശ്യമായിരുന്നു തിരുവനന്തപുരത്തു നിന്ന് കൊല്ലത്തേക്ക് ഈ ട്രെയിൻ നീട്ടണമെന്നത്.കേന്ദ്ര റെയിൽവേ മന്ത്രിയോടും റെയിൽവേ ബോർഡിനോടും അടൂർ പ്രകാശ് എം.പി നിരന്തരമായി ആവശ്യപ്പെട്ടതിനെത്തുടർന്നാണ് പരിഹാരമുണ്ടായത്.ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിനുകീഴിൽ ചിറയിൻകീഴ്,കടയ്ക്കാവൂർ, വർക്കല സ്റ്റേഷനുകളിൽ ഈ ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചു.