
ഗെഹ്‌രായിയാൻ എന്ന ചിത്രത്തിൽ ദീപിക പദുകോണിന്റെ പ്രകടനത്തെ വാഴ്ത്തിയും ചുംബനചിത്രം പങ്കുവച്ചും ഭർത്താവ് രൺവീർ സിംഗ്. ഗെഹ്‌രായിയാനിലെ ഹാഡൂ ബെ എന്ന ഗാനത്തിലെ വരികൾ പങ്കുവച്ചായിരുന്നു രൺബീറിന്റെ പോസ്റ്റ്. ഉജ്ജ്വലവും അതിശയിപ്പിക്കുന്നതുമായ നേട്ടം, അതിമനോഹരം, ഉദാത്തം ,എന്തൊരു മാസ്റ്റർ ക്ളാസ് പ്രകടനം. രൺവീർ കുറിച്ചു. ദീപികയുടെ മികച്ച പ്രകടനത്തിൽ താൻ അഭിമാനം കൊള്ളുന്നുവെന്നും രൺവീർ പറയുന്നു. ഗെഹ്‌രായിയാനിൽ സഹതാരം സിദ്ധാന്ത് ചതുർവേദിയോടൊപ്പം ഇഴുകിചേർന്നാണ് ദീപികയുടെ അഭിനയം. ഇതിന് രൺവീറിന്റെ അനുവാദം ചോദിച്ചിരുന്നോയെന്ന് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ മാദ്ധ്യമപ്രവർത്തകർ ദീപികയോട് ചോദിക്കുകയും ചെയ്തിരുന്നു. രൺവീർ നല്ലത് പറഞ്ഞതോടെ ചോദ്യങ്ങളുടെ മുന ഒടിഞ്ഞു.