dhanasahayam

തിരുവനന്തപുരം: ചിറയിൻകീഴ് താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഒ.എസ്.അംബിക എം.എൽ.എ പറഞ്ഞു. അഞ്ചുവർഷമായി എല്ലാ മാസവും ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ 25 ഡയാലിസിസ് രോഗികൾക്കും സൂപ്രണ്ട് നിർദ്ദേശിക്കുന്ന 25 നിർദ്ധനരായ കാൻസർ രോഗികൾക്കും ന്യൂ രാജസ്ഥാൻ മാർബിൾസ് എം.ഡി സി.വിഷ്‌ണുഭക്തൻ നൽകിവരുന്ന ധനസഹായ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ.

ചിറയിൻകീഴിലെ ജനപ്രതിനിധികൾ സാധാരണക്കാർക്കുവേണ്ടി പരമാവധി നല്ല കാര്യങ്ങൾ ചെയ്യണമെന്ന് സി.വിഷ്‌ണുഭക്തൻ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം ആർ.സുഭാഷ്, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസി‌ഡന്റ് പി.മുരളി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു, ചിറയിൻകീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഷബ്നം തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ: ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ നിർദ്ധനരോഗികൾക്ക് ന്യൂ രാജസ്ഥാൻ മാർബിൾസ് എം.ഡി സി. വിഷ്‌ണുഭക്തൻ എല്ലാമാസവും നൽകിവരുന്ന ധനസഹായം ഒ.എസ്. അംബിക എം.എൽ.എയും സി. വിഷ്‌ണുഭക്തനും വിതരണം ചെയ്യുന്നു. ആർ. സുഭാഷ്, ജയശ്രീ, പി. മുരളി, ബിജു, ഡോ.ശബ്നം എന്നിവർ സമീപം