kk

വർക്കൗട്ടിൽ യുവനടി അഹാന കൃഷ്ണയ്ക്കൊപ്പം അമ്മ സിന്ധുകൃഷ്ണകുമാർ. അമ്മ പങ്കുചേർന്നതിന്റെ ആഹ്‌ളാദം അഹാന സമൂഹ മാദ്ധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തു. അമ്മ തന്നോടൊപ്പം വർക്കൗട്ട് ആരംഭിച്ചു എന്ന തലക്കെട്ടോടെ അഹാന തന്നെയാണ് ചിത്രം സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. ഇരുവർക്കും ആശംസകളുമായി ആരാധകരും എത്തി. സമൂഹ മാധ്യമത്തിൽ ഏറെ ആരാധകരുള്ള താരമാണ് അഹാന കൃഷ്ണ.തന്റെ വിശേഷങ്ങളെല്ലാം അഹാന ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

മലയാളത്തിൽ രണ്ട് ചിത്രങ്ങളാണ് അഹാനയുടേതായി റിലീസിന് ഒരുങ്ങുന്നത്. ജോസഫ് മനുജെയിംസ് സംവിധാനം ചെയ്യുന്ന നാൻസിറാണി എന്ന ചിത്രത്തിൽ ടെറ്റിൽ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങൾക്കുശേഷം പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന അടി ആണ് മറ്റൊരു സിനിമ. ഷൈൻ ടോം ചാക്കോയാണ് സഹതാരം.