നെയ്യാറ്റിൻകര:സി.പി.ഐ നെയ്യാറ്റിൻകര മണ്ഡലത്തിലെ വിവിധ ബ്രാഞ്ചുകളുടെ സമ്മേളനം നടന്നു. വടൂർക്കോണം ബ്രാഞ്ച് സമ്മേളനം സി പി ഐ സംസ്ഥാന എക്സിക്യുട്ടീവംഗം സി ദിവാകരൻ ഉദ്ഘാടനം ചെയ്തു. എസ് സുരേഷ് അദ്ധ്യക്ഷത വഹിച്ചു.ബ്രാഞ്ച് സെക്രട്ടറി നെൽസൺ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.മണ്ഡലം സെക്രട്ടറി എ.എസ്.ആനന്ദകുമാർ,മണ്ഡലം സെക്രട്ടേറിയറ്റംഗങ്ങളായ എൽ.ശശികുമാർ,എ.മോഹൻ ദാസ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.ശശിധരൻ, മണ്ഡലം കമ്മിറ്റിയംഗം ലതാഷിജു,പ്രശാന്ത് എൽ.ടി,എസ്.സുരേഷ്, എസ് ബിനു,സിനിത തുടങ്ങിയവർ പങ്കെടുത്തു.

മുടിപ്പുര ബ്രാഞ്ച് സമ്മേളനം പാർട്ടി ജില്ലാ എക്സിക്യുട്ടീവംഗം വെങ്ങാനൂർ ബ്രൈറ്റി ഉദ്ഘാടനം ചെയ്തു.ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം സെക്രട്ടറി എ.എസ്.ആനന്ദകുമാർ,ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.പി.ഷിജു,മണ്ഡലം കമ്മിറ്റിയംഗം ആറ്റുപുറം സജി,മുടിപ്പുര സുരേഷ്,സുജാതകുമാരി,ബൈജു,ഗംഗാധരൻ,യദുശ്രീധർ എന്നിവർ പങ്കെടുത്തു.

വഴിമുക്ക് ബ്രാഞ്ച് സമ്മേളനം ജില്ലാ കൗൺസിലംഗം എൻ. അയ്യപ്പൻ നായർ ഉദ്ഘാടനം ചെയ്തു.സി.വിജയൻ അദ്ധ്യക്ഷത വഹിച്ചു.ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.എസ്.സജീവ്കുമാർ,മണ്ഡലം കമ്മിറ്റിയംഗങ്ങളായ എസ്.എസ്. ഷെറിൻ,എൻ.കെ.അനിതകുമാരി,ലോക്കൽ കമ്മിറ്റിയംഗങ്ങളായ ഇ.സ്റ്റാൻലി ജോസ്,എ.കൃഷ്ണകുമാർ,ആർ.സാബി രാജ്,ബ്രാഞ്ച് സെക്രട്ടറി എസ്.രാധാകൃഷ്ണൻ,സി.വിജയൻ,സന്തോഷ് കുമാർ,എസ്.സജീവ് എന്നിവർ പങ്കെടുത്തു.

ഉദിയൻകുളങ്ങര ബ്രാഞ്ച് സമ്മേളനം ജില്ലാ കൗൺസിലംഗം ജി.എൻ ശ്രീകുമാരൻ ഉദ്ഘാടനം ചെയ്തു.സുരേന്ദ്രൻ അദ്ധ്യക്ഷനായിരുന്നു.ലോക്കൽ കമ്മിറ്റി സെക്രട്ടറി വട്ടവിള ഷാജി,ലോക്കൽ കമ്മിറ്റിയംഗങ്ങളായ ഉദിയൻകുളങ്ങര ബിനു,ചെങ്കൽ സുരേഷ്,സുകുമാരൻ,നടേശൻ പിള്ള എന്നിവർ പങ്കെടുത്തു.