
തിരുവനന്തപുരം: അഖിലേന്ത്യാ മെഡിക്കൽ അലോട്ട്മെന്റ് ഷെഡ്യൂൾ പുതുക്കിയതിനാൽ പി.ജി മെഡിക്കൽ കോഴ്സുകളിലെ സംസ്ഥാന ക്വോട്ടാ സീറ്രുകളിലേക്കുള്ള രണ്ടാം അലോട്ട്മെന്റ് നീട്ടി. പുതിയ തീയതി പിന്നീട് അറിയിക്കും. ഫോൺ: 0471 2525300ആയുർവേദ, സിദ്ധ, ഹോമിയോ, യുനാനി, അഗ്രികൾച്ചർ, ഫോറസ്ട്രി, ഫിഷറീസ്, വെറ്ററിനറി, കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിംഗ്, എൻവയോൺമെന്റൽ സ്റ്റഡീസ്, ബി.ടെക് ബയോടെക്നോളജി എന്നീ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള ആദ്യ അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. 17ന് ഉച്ചയ്ക്ക് രണ്ടിനകം കോളേജുകളിൽ പ്രവേശനം നേടണം. ഫോൺ : 0471 2525300
പി.ജി ഹോമിയോ കോഴ്സിൽ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റിന് 17ന് രാവിലെ പത്ത് വരെ www.cee.kerala.gov.in ൽ ഓപ്ഷൻ കൺഫർമേഷൻ നടത്താം. ഹെൽപ്പ് ലൈൻ : 04712 525300