dsc

തിരുവനന്തപുരം: മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ അതിക്രമിച്ചുകയറാൻ ശ്രമിച്ചയാളെ ജനക്കൂട്ടത്തിന്റെ മർദ്ദനത്തിൽനിന്ന് രക്ഷിച്ച അരുവിക്കര സബ് ഇൻസ്‌പെക്ടർ കിരൺ ശ്യാമിന് പൊലീസ് മേധാവി അനിൽ കാന്ത് പ്രശസ്തിപത്രം സമ്മാനിച്ചു.

കഴിഞ്ഞ ദിവസം കാട്ടാക്കട പൂവച്ചലിൽ പുതിയ സ്കൂൾ കെട്ടിടങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കാൻ മുഖ്യമന്ത്രി എത്തിയപ്പോഴാണ് ഒരാൾ വേദിയിലേക്ക് കയറാൻ ശ്രമിച്ചത്. പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും സദസ്സിലുണ്ടായിരുന്നവർ ആക്രമിക്കാൻ മുതിർന്നതോടെ നിലത്തുവീണ അയാളടെ മുകളിലൂടെ കമഴ്ന്നു കിടന്നാണ് കിരൺ ശ്യാം രക്ഷിച്ചത്.

പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് കിരൺ ശ്യാമിനെ സംസ്ഥാന പൊലീസ് മേധാവി അനുമോദിച്ചത്. എ.ഡി.ജി.പി മനോജ് എബ്രഹാം, ദക്ഷിണ മേഖലാ ഐ.ജി. പി. പ്രകാശ്, തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ. ദിവ്യ വി ഗോപിനാഥ് എന്നിവരും മ​റ്റു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.