
ചിറയിൻകീഴ്:ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിന്റെ ചരിത്ര പ്രാധാന്യമുള്ളതും ജൈവ സമ്പന്നവുമായ പഴഞ്ചിറ കുളത്തിന്റെയും അനുബന്ധ മേഖലയുടെയും സമഗ്ര ജൈവ വൈവിദ്ധ്യ പഠനം കേരള ജൈവ വൈവിദ്ധ്യ ബോർഡും ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് ജൈവ വൈവിദ്ധ്യ പരിപാലന സമിതിയുമായി ചേർന്ന് ഇന്ന് രാവിലെ 6മുതൽ പഴഞ്ചിറ പ്രദേശത്ത് നടക്കും. കേരള സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡ് ജില്ലാ കോ ഒാർഡിനേറ്റർ ഡോ. എസ്. അഖില പഠനത്തിന് നേതൃത്വം നൽകും.ശുദ്ധജല/ജൈവ സമ്പത്തായ പഴഞ്ചിറ കുളത്തിൽ ആധികാരികമായ പഠനം ഗ്രാമ പഞ്ചായത്തിന് ഒരു മുതൽക്കൂട്ടാവുമെന്ന് ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി അറിയിച്ചു.