തിരുവനന്തപുരം: ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ്‌ കേന്ദ്ര ബഡ്‌ജറ്റിനെ കുറിച്ച് നടത്തിയ ഓൺലൈൻ ചർച്ചയിൽ ബ്രിട്ടനിലെ എസെക്‌സ് സർവകലാശാല ഇക്കണോമിക്‌സ് വകുപ്പ് ഡയറക്‌ടറും പ്രൊഫസറുമായ ഡോ.ടി.അരുൺ മുഖ്യ പ്രഭാഷണം നടത്തി.പ്രമുഖ ചാർട്ടേർഡ് അക്കൗണ്ടന്റായ ഡോ.കെ.ശാന്ത കുമാർ, കോഴിക്കോട് മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് കെ.അനന്തമണി,കെ.സി.ചന്ദ്രഹാസൻ, പി.എസ്.ശ്രീകുമാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.