drone-camera

തിരുവനന്തപുരം: ദുരന്ത സ്ഥലങ്ങളിൽ രക്ഷാദൗത്യങ്ങൾ നടത്താൻ 2.24 കോടി ചെലവിട്ട് ഫയർഫോഴ്സ് ഡ്രോണുകൾ വാങ്ങും. നിലവിൽ സ്വകാര്യ വ്യക്തികളുടെ ഡ്രോണുകളെയാണ് ദുരന്തമേഖലകളിൽ ആശ്രയിക്കുന്നത്. ജില്ലകളിൽ ഓരോ യൂണിറ്റ് ഡ്രോൺ നൽകാനാണ് തീരുമാനം. ഡ്രോൺ, ആശയ വിനിമയത്തിനുള്ള ഉപകരണം ഘടിപ്പിച്ച വാഹനം, പ്രത്യേക സോഫ്‌റ്റ്‌വെയറടങ്ങിയ ലാപ്ടോപ് എന്നിവയടങ്ങിയ യൂണിറ്റിന് 16 ലക്ഷമാണ് ചെലവ്. ഡ്രോൺ വാങ്ങാനുള്ള ടെൻഡർ അവസാന ഘട്ടത്തിലാണ്. ആറ് കമ്പനികൾ താത്പര്യപത്രം നൽകി. ഒരു കമ്പനിയുടെ ഡ്രോൺ പരിശോധിച്ചു. രണ്ട് കമ്പനികൾ സാങ്കേതികപരിശോധനയ്ക്ക് സമയം നീട്ടിചോദിച്ചു. 2500 മീറ്റർ ഉയർന്നു പറക്കാനാവുന്ന ഡ്രോണുകളാണ് വാങ്ങുക. 60 മീറ്റർ വരെ ഉയരമുള്ള കെട്ടിടങ്ങളിൽ തീയണയ്ക്കാൻ ടേൺ ടേബിൾ ലാഡറും വാങ്ങും.