general

ബാലരാമപുരം:പക്ഷാഘാതം ബാധിച്ച് ശരീരം തളർന്ന് കിടപ്പിലായ അമ്മയെ ചികിത്സാക്കാൻ കഴിയാതെ മകൾ ആശ്രിതരുടെ സഹായം തേടുന്നു.ബാലരാമപുരം സ്നേഹ ഹോസ്പിറ്റലിന് സമീപം വാടകക്ക് താമസിക്കുന്ന കാരക്കോണം ത്രേസ്യാപുരം നെടിയവിള പുത്തൻവീട്ടിൽ ലളിതയാണ് (42) പത്ത് മാസമായി ചികിത്സയിൽ കഴിയുന്നത്. അമ്മ കിടപ്പിലായതോടെ കാര്യവട്ടം ക്യാമ്പസിൽ ഡിഗ്രിവിദ്യാർത്ഥിയായ മകൾ ആതിരയുടെ പഠനവും മുടങ്ങി.പലിശക്കും കടം വാങ്ങിയും നാല് ലക്ഷത്തോളം സാമ്പത്തികബാദ്ധ്യത വന്നതോടെ ലളിതയുടെ ചികിത്സയും പൂർണ്ണമായും മുടങ്ങി.വർഷങ്ങൾക്ക് മുമ്പ് ആതിരയും അസുഖത്തെ തുടർന്ന് ശ്രീചിത്രയിൽ ചികിത്സ തേടിയിരുന്നു. മകൾ രോഗാവസ്ഥയിലായതോടെ മകളുടെ ചികിത്സാച്ചെലവിനായി വീട്ടുജോലിക്ക് പോകവെയാണ് മാതാവ് ലളിതക്ക് പക്ഷാഘാതം ബാധിച്ച് കിടപ്പിലായത്.പഠനം പൂർത്തിയാക്കി ഒരു ജോലി നേടണമെന്ന് ആതിരക്ക് ആഗ്രഹമുണ്ടെങ്കിലും അസുഖം ബാധിച്ച് പരസഹായമില്ലാതെ നടക്കാൻ പോലും കഴിയാതെ അമ്മയുടെ അവസ്ഥയിൽ നൊമ്പരപ്പെടുകയാണ് ആതിരയും കുടുംബവും.ആശ്രിതരുടെ കനിവ് തേടി ഫെഡറൽ ബാങ്ക് കാരക്കോണം ബ്രാഞ്ചിൽ ലളിതയുടെ പേരിൽ ഒരു അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ -11010100283940. ഐ.എഫ്.എസ്.സി കോഡ് – FDRL0001101. ഫോൺ: 8136805971.