വെള്ളല്ലൂർ:വിട്ടിയോട് ഭദ്രാദേവീക്ഷേത്രത്തിലെ ഉത്സവം 13 മുതൽ 19 വരെ നടക്കും.13 ന് രാവിലെ 8ന് പുരാണപാരായണം,9 ന് മൃത്യുഞ്ജയഹോമം,വൈകട്ട് 4 ന് ആയാംകോണംശാഖാസംഗമം,രാത്രി 7 ന് കാപ്പ് കെട്ടി കുടിയിരുത്തി തോറ്റംപാട്ട് ആരംഭം.14 ന് വൈകീട്ട് 4 ന് കുറക്കോട് ശാഖാസംഗമം.15 ന് വൈകിട്ട് 4 ന് കിളിക്കോട് ശാഖാസംഗമം.16 ന് രാവിലെ 9 ന് വിശേഷാൽ മൃത്യുഞ്ജയഹോമം,10 ന് നാഗരൂട്ട് രണ്ട് കാവിലും.വൈകിട്ട് 4 ന് പട്ടക്കുടിശാഖാസംഗമം,5ന് കെ.ഗംഗാധരൻ എഴുതിയ ഗുരുവിന്റെ വാക്കും പൊരുളും എന്ന പുസ്തകത്തിന്റെ പ്രകാശനം.രാത്രി 7 ന് മാലപ്പുറംപാട്ട്.17 ന് വൈകിട്ട് 4 ന് ചേർന്നമംഗലം ശാഖാസംഗമം,വൈകിട്ട് 6.30 ന് കൊന്ന്‌തോറ്റ് പാട്ട്,വിത്ത് ഉരലിലിടീൽ 18ന് വൈകിട്ട് 4 ന് കാട്ടാഞ്ചേരിശാഖാസംഗമം,4.30 ന് അടക്കിപ്പൂജ, 5 ന് കലംപൂജ,6.15 ന് പൊങ്കാലസമർപ്പണം.19 ന് രാവിലെ 7,39 ന് കാപ്പറുക്കൽ,വൈകിട്ട് 5.30 ന് ഉടവാൾ എഴുന്നള്ളിപ്പ്,രാത്രി 9.30 ന് ഉത്സവബലി.