s

തിരുവനന്തപുരം: ഒന്നു മുതൽ ഒമ്പത് വരെ സ്കൂൾ ക്ളാസ് നാളെ പുനരാരംഭിക്കും. ആഴ്ചയിൽ മൂന്നു ദിവസം വീതം 50 ശതമാനം കുട്ടികൾക്ക് ഉച്ചവരെ ക്ളാസ് എന്ന രീതി തുടരുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. വൈകുന്നേരം വരെ നീട്ടുന്നത് ചർച്ചകൾക്ക് ശേഷമേയുള്ളൂ. സ്‌കൂളുകൾ പൂർണമായും സജ്ജീകരിച്ചിട്ടേ മുഴുവൻ വിദ്യാർത്ഥികളെയും എത്തിക്കാനാകൂ. ഇക്കാര്യം ഇന്ന് ചേരുന്ന ഉന്നതതല യോഗം ചർച്ച ചെയ്യും. ചൊവ്വാഴ്ച അദ്ധ്യാപക സംഘടനകളുടെ യോഗവും ചേർന്നിട്ടാവും അന്തിമതീരുമാനം. അങ്കണവാടികൾ, ക്രഷുകൾ, കിൻഡർ ഗാർട്ടൻ എന്നിവയും നാളെ തുറക്കും.
കൊവിഡ് മൂന്നാം തരംഗം തുടങ്ങിയതോടെ ജനുവരി 21മുതൽ സ്‌കൂളുകളും കോളേജുകളും വീണ്ടും അടച്ച് ക്ളാസുകൾ ഓൺലൈനാക്കുകയായിരുന്നു. കൊവിഡ് ശമിച്ചതോടെ ഈ മാസം 7 മുതൽ കോളേ‌ജ്, 10,11,12 ക്ളാസുകൾ പുനരാരംഭിച്ചിരുന്നു.