arrest

മലയിൻകീഴ് :കഞ്ചാവുമായി വിളവൂർക്കൽ രാധികാ ഭവനിൽ ബി.നന്ദുകൃഷ്ണനെ (23) മലയിൻകീഴ് ഇൻസ്‌പെക്ടർ എ.വി.സൈജുവിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തു.ബൈക്കിൽ കഞ്ചാവ് വില്പന നടത്തുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്.ഇയാളിൽ നിന്ന് ഒന്നര കിലോ കഞ്ചാവ് കണ്ടെടുത്തു.നിലവിൽ ഏഴ് കേസുകളിൽ നന്ദുകൃഷ്ണൻ പ്രതിയാണെന്നും ആര്യനാട് എക്‌സൈസ് രണ്ടര കിലോ കഞ്ചാവുമായി ഇയാളെ അടുത്തിടെ പിടികൂടിയിരുന്നെന്നും പൊലീസ് പറഞ്ഞു. മറ്റ് നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.