
തിരുവനന്തപുരം: റെയിൽവേ റിക്രൂട്ട്മെന്റിന്റെ തിരുവനന്തപുരത്തെ ഒാഫീസ് പ്രവർത്തനം തുടരുമെന്ന് റെയിൽവേ അറിയിച്ചു. പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന പ്രചാരണം തെറ്റാണ്. തിരുവനന്തപുരം,പാലക്കാട്,മധുര ഡിവിഷനുകളിലെ നോൺ ഗസറ്റഡ് ഗ്രൂപ്പ് സി വിഭാഗങ്ങളിലേക്കുള്ള നിയമനങ്ങൾ ഇവിടെ നിന്നായിരിക്കും നടക്കുക.