onv

തിരുവനന്തപുരം: ഒ.എൻ.വി കുറുപ്പിന്റെ ആറാം ഓർമ്മ ദിനമായ ഇന്ന് ഒ.എൻ.വി കൾച്ചറൽ അക്കാഡമിയും ഭാരത് ഭവനും ചേർന്ന് മൂന്നു മണിക്കൂർ നവമാദ്ധ്യമ വിരുന്നൊരുക്കും. അടൂർ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനാകും. മന്ത്രി സജി ചെറിയാൻ ഒ.എൻ.വി സ്‌മൃതി സന്ദേശവും ഡോ.ജോർജ് ഓണക്കൂർ സ്മൃതി പ്രഭാഷണവും നടത്തും. പ്രഭാ വർമ്മ,പ്രമോദ് പയ്യന്നൂർ തുടങ്ങിയവർ പങ്കെടുക്കും.ഒ.എൻ.വിയുടെ വിഖ്യാതങ്ങളായ ഇരുപതോളം നാടക -ചലച്ചിത്ര ഗാനങ്ങൾ പ്രമുഖ ഗായകർ ആലപിക്കും. കരമന ഹരിയുടെ സംഘാടനത്തിൽ ഒരുങ്ങുന്ന ഗാനമേളയിൽ ശ്രീറാം, കല്ലറ ഗോപൻ, രാജീവ് ഒ.എൻ.വി, അപർണ്ണ രാജീവ്, രാജലക്ഷ്‌മി, സരിത, രവി ശങ്കർ, ഖാലിദ് എന്നിവർ ഗാനങ്ങൾ ആലപിക്കും.