വർക്കല: പാപനാശത്ത് കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട തമിഴ്നാട് സ്വദേശി യോഗേഷ് വിയാറനെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ട് 4.30ഓടെ പാപനാശം ഓവിന്റെ ഭാഗത്ത് രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് ഇയാൾ കുളിക്കാനിറങ്ങിയത്.

അടിയൊഴുക്കിൽപ്പെട്ട് മൂന്നുപേരെയും ലൈഫ്ഗാർഡുകളായ സക്കീർ, നാദിർഷാ, അബീഷ് എന്നിവരാണ് രക്ഷിച്ചത്. യോഗേഷിനെ വർക്കല താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.