മലയിൻകീഴ് : ഷുഹൈബ് അനുസ്മരണ ദിനത്തിൽ ഭവനരഹിതരായ ദമ്പതികൾക്ക് യൂത്ത് കോൺഗ്രസ് കാട്ടാക്കട നിയോജക മണ്ഡലം കമ്മിറ്റി ധനസഹായം നൽകി.പൊറ്റയിൽ ജംഗ്ഷനിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്.നുസൂർ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് ശ്യാംലാൽ വെളിയംകോട്,ജില്ലാ വൈസ് പ്രസിഡന്റ് എൻ.ഷാജി, ജില്ലാ സെക്രട്ടറി പൊറ്റയിൽ കിരൺദേവ്,മണ്ഡലം പ്രസിഡന്റ് പെരുകാവ് ബൈജു,നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികളായ ശ്രീകാന്ത്,വിളപ്പിൽ ജിതൻ,അജു.എം.എൽ,രാജേഷ് പുത്തൻകാവുവിള, രാഹുൽ പള്ളിച്ചൽ,അജേഷ് മലയിൻകീഴ് എന്നിവർ സംസാരിച്ചു. അനുസ്മരണ യോഗത്തിന് ശേഷം യൂത്ത് കോൺഗ്രസ് നേതാക്കൾ തങ്കപ്പൻ-ബേബി ദമ്പതികളുടെ വീട്ടിലെത്തി ചെക്ക് കൈമാറി.