life-mission

തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിക്ക് ഹഡ്കോയിൽ നിന്ന് 1500 കോടി രൂപയുടെ വായ്പ അനുവദിച്ചതിന്റെ അനുമതിപത്രം ലഭിച്ചു. മന്ത്രി എം.വി. ഗോവിന്ദൻെറ സാന്നിദ്ധ്യത്തിൽ ഹഡ്കോ റീജിയണൽ ചീഫ് ബീന ഫിലിപ്പോസ്

കേരള അർബൻ ആൻഡ് റൂറൽ ഡവലപ്പ്മെൻറ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.യു.ആർ ഡി.എഫ്.സി) മാനേജിംഗ് ഡയറക്ടർ ആർ.എസ്. കണ്ണന് അനുമതിപത്രം കൈമാറി.

ഹഡ്കോയും കെ.യു.ആർ.ഡി.എഫ്.സിയും തമ്മിലും തദ്ദേശ സ്ഥാപനങ്ങൾ കെ.യു.ആർ.ഡി.എഫ്.സിയുമായുമാണ് കരാറിൽ ഏർപ്പെടുന്നത്. വായ്‌പാ വിതരണവും തിരിച്ചടവും നിരീക്ഷിക്കാൻ പി.എം.യു സംവിധാനം ഒരുക്കും. തുക ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിന് പ്രത്യേക സോഫ്റ്റ്‌വെയർ സജ്ജമാക്കും.

71,800 ഗുണഭോക്താക്കൾക്കാണ് ഹഡ്കോ വായ്പയിൽ ലൈഫ് മിഷൻ വീടൊരുക്കുന്നത്. ഗ്രാമീണ മേഖലയിലെ 69,217 ഗുണഭോക്താക്കൾക്ക് ഭവന നിർമ്മാണത്തിനായി 1448.34 കോടിയും നഗര പ്രദേശങ്ങളിലെ 2,583 ഗുണഭോക്താക്കൾക്ക് 51.66 കോടി രൂപയും വിനിയോഗിക്കും.