പോത്തൻകോട്:വ്യാപാരി വ്യവസായി ഏകോപന സമിതി പോത്തൻകോട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ടി.നാസറുദ്ദീൻ അനുസ്മരണം സംഘടിപ്പിച്ചു.പോത്തൻകോട് നടന്ന അനുസ്മരണ യോഗം പോത്തൻകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു.എ.രവീന്ദ്രൻ നായർ അദ്ധ്യക്ഷതവഹിച്ചു. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അനിൽകുമാർ,ബ്ലോക്ക് അംഗം മലയിൽക്കോണം സുനിൽ,പഞ്ചായത്ത് അംഗം ജയചന്ദ്രൻ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ.അനസ്, തോട്ടത്തിൽ സാജിദ്,പോത്തൻകോട് ഷിബിൻ തുടങ്ങിയവർ സംസാരിച്ചു.