തിരുവനന്തപുരം: ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്യൂബിറ്റ്സ് ടെക്നോളജീസ് സി.ഇ.ഒയും സഹസ്ഥാപകനുമായ ജിതിൻ വി.ജി. എന്റർപ്രണർ മാഗസിന്റെ 35 വയസിൽ താഴെയുള്ള മികച്ച പ്രചോദകരായ 35 സംരംഭകരുടെ പട്ടികയിൽ സ്ഥാനം നേടി.
പട്ടികയിൽ ഇടംനേടിയ മൂന്ന് മലയാളികളിൽ ഒരാളാണ് ജിതിൻ. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച രാജ്യമെമ്പാടും നിന്നുള്ള 35 പ്രചോദകരായ യുവാക്കളുടെ പട്ടികയാണിത്. എഴുത്തുകാരൻ മനു എസ്. പിള്ളയും നടൻ ടൊവിനോ തോമസുമാണ് ഈ അംഗീകാരം നേടിയ മറ്റ് മലയാളികൾ.