river

വെഞ്ഞാറമൂട്: പുഴയൊഴുകും മാണിക്കൽ പദ്ധതിയുടെ ഭാഗമായി പാടശേഖരങ്ങളിൽ കൃഷി വീണ്ടെടുപ്പിന് ജനകീയ പങ്കാളിത്തത്തോടെ തുടക്കമായി. നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ മാണിക്കൽ പഞ്ചായത്ത് നടപ്പാക്കുന്ന പുഴയൊഴുകും മാണിക്കൽ പദ്ധതിയുടെ ഭാഗമായാണ് തരിശുകിടക്കുന്ന പാടശേഖരങ്ങളിൽ കൃഷിയിറക്കുന്നത്.

ഇതിന്റെ ഒന്നാം ഘട്ടം മൂളയം വാർഡിലെ ഏറകട്ടയ്ക്കാലിൽ മന്ത്രി ജി.ആർ. അനിൽ വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ അദ്ധ്യക്ഷനായി. ഡി.കെ. മുരളി എം.എൽ.എ, നവകേരളം കർമ്മ പദ്ധതി കോ -ഓർഡിനേറ്റർ ഡോ. ടി.എൻ. സീമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം, വൈസ് പ്രസിഡന്റ് എസ്.എം. റാസി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ലേഖകുമാരി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ.സുരേഷ് കുമാർ, എം.അനിൽകുമാർ, ആർ.സഹീറത്ത് ബീവി, ബ്ലോക്ക് പഞ്ചായത്തംഗം കെ.സജീവ്, സി.പി.എം ഏരിയ സെക്രട്ടറി ഇ.എ. സലിം,ഹരിത കേരള മിഷൻ ജില്ലാ കോ - ഓർഡിനേറ്റർ ഡി.ഹുമയൂൺ, പദ്ധതി കോ - ഓർഡിനേറ്റർ ജി.രാജേന്ദ്രൻ, എൻ.ജഗജീവൻ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പത്തേക്കറോളം വരുന്ന പാടത്ത് ''ഉമ'' ഇനത്തിൽപ്പെട്ട വിത്താണിട്ടിരിക്കുന്നത്. കുടുംബശ്രീയുടെ നാല് യൂണിറ്റുകളാണ് ഇവിടെ കൃഷി ചെയ്യുന്നത്.