
കിളിമാനൂർ: കെ.പി.എസ്.ടി എ കിളിമാനൂർ ഉപജില്ലാ സമ്മേളനം നടന്നു. കിളിമാനൂർ ആർ.ആർ.വി.ജി എച്ച്.എസ്.എസിൽ ഉപജില്ലാ പ്രസിഡന്റ് എ. നഹാസിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന ഉപാദ്ധ്യക്ഷൻ അനിൽ വട്ടപ്പാറ ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ സെക്രട്ടറി പി.എ. സാജൻ സ്വാഗതം പറഞ്ഞു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പ്രദീപ് നാരായൺ മുഖ്യപ്രഭാഷണം നടത്തി.
പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി അനിൽ വെഞ്ഞാറമൂട് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ എ.ആർ. ഷമീം മുഖ്യപ്രഭാഷണം നടത്തി. കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ റിയാസ് എ.എച്ച്, അടയമൺ മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുത്ത എ.ആർ. ഷമീം, യൂത്ത് കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായി തിരഞ്ഞെടുത്ത ആദർശ് സി.എസ്, സ്കൂൾ പത്രം അവാർഡ് നേടിയ വിഷ്ണു കൽപടയ്ക്കൽ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി.സംസ്ഥാന കമ്മിറ്റി അംഗം ഡി.സി. ബൈജു, എ.ആർ. നസീം,സബീർ എസ്, ബിനുകുമാർ, മുഹമ്മദ് അൻസാർ,ബിജു, മനോജ് ബി.കെ നായർ,അഭിലാഷ് കെ.എസ്, ബിനു, വിജയകുമാരി,ജെഫ്ന തുടങ്ങിയവർ സംസാരിച്ചു.അജീഷ് നന്ദി പറഞ്ഞു.
ഭാരവാഹികളായി നഹാസ് (പ്രസിഡന്റ്), സാജൻ (സെക്രട്ടറി),അജീഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.