ആര്യനാട്: കോൺഗ്രസ്‌, എൻ.സി.പി മറ്റ് വിവിധ രാഷ്ട്രീയപാർട്ടികളിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന 50 ഓളം പ്രവർത്തകർ കോൺഗ്രസ്‌ എസിൽ ചേരാൻ തീരുമാനിച്ചു. ഗാന്ധിയൻ ആദർശങ്ങളിൽ ആകൃഷ്ടരായാണ് കോൺഗ്രസ്‌ എസിലേക്ക് ഇവർ ചേരാൻ തീരുമാനിച്ചത്. അരുവിക്കര ബ്ലോക്ക്‌ പ്രസിഡന്റ്‌ ബാലചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ഇന്ന് വൈകിട്ട് 3ന് ആര്യനാട് സാഗർ കോളേജിൽ നടക്കുന്ന കൺവെൻഷൻ സംസ്ഥാന അദ്ധ്യക്ഷനും മുൻ മന്ത്രിയുമായ കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കുന്ന കൺവെൻഷനിൽ പുതിയതായി ചേർന്ന അംഗങ്ങൾക്ക് സംസ്ഥാന പ്രസിഡന്റ് അംഗത്വം വിതരണം ചെയ്യും. ജില്ലാ പ്രസിഡന്റ്‌ പാളയം രാജൻ, സംസ്ഥാന സെക്രട്ടറി ഉഴമലയ്ക്കൽ വേണുഗോപാൽ, കർഷക കോൺഗ്രസ് പ്രസിഡന്റ്‌ പ്രസന്നൻ, മുതിർന്ന നേതാവ് ആര്യനാട് മീനകേതനൻ തുടങ്ങിയവർ പങ്കെടുക്കമെന്ന് അരുവിക്കര ബ്ലോക്ക്‌ നേതാക്കളായ ബാലചന്ദ്രൻ നായർ, പുത്തൻപ്പള്ളി അസിസ്, പൂവച്ചൽ റാഫി എന്നിവർ അറിയിച്ചു.