sarkara-

ചിറയിൻകീഴ്: ശാർക്കര ദേവീക്ഷേത്രത്തിലെ ഈ വർഷത്തെ പൊങ്കാല മഹോത്സവം കൊവിഡിന്റെ പശ്ചാത്തലത്തിൽ ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ മാത്രമായി നടന്നു. ഇന്നലെ രാവിലെ 9നും 9.30നും മദ്ധ്യേ ക്ഷേത്ര മേൽശാന്തി ചിറയ്ക്കര നന്ദനമഠത്തിൽ പ്രേംകുമാർ പോറ്റി പണ്ടാര അടുപ്പിൽ തീ പകർന്നു. സഹപോറ്റിമാരായ കണ്ണൻ പോറ്റി, ഈശ്വരൻ പോറ്റി എന്നിവർ ചടങ്ങുകൾക്ക് മേൽനോട്ടം വഹിച്ചു.

ക്ഷേത്രത്തിന് അഞ്ചുകിലോമീറ്റർ ചുറ്റളവിലുള്ള ഭക്തജനങ്ങൾ വീടുകളിൽ പൊങ്കാലയിട്ട് ദേവിക്ക് സമർപ്പിച്ചു. 11.45ന് പൊങ്കാല നിവേദ്യം നടന്നു. ശാർക്കര ദേവസ്വം എ.ഒ ഇൻചാർജ് ടി. സുരേഷ് കുമാർ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ശ്രീകുമാർ പെരുങ്ങുഴി, സെക്രട്ടറി അജയൻ ശാർക്കര, വൈസ് പ്രസിഡന്റ് മിഥുൻ ടി. ഭദ്രൻ, അംഗങ്ങളായ എസ്. വിജയകുമാർ, മണികുമാർ, ഭദ്രകുമാർ, കിട്ടു ഷിബു, രാജശേഖരൻ, അഭിൻലാൽ, ഗിരീഷ് കുമാർ, ഷിജു, സുധീഷ് കുമാ‌ർ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. പൊങ്കാലയോടനുബന്ധിച്ച് ഇന്നലെ രാവിലെയും വൈകിട്ടും ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടന്നു. പൂജകളിൽ ഭക്തജനങ്ങൾ പങ്കെടുത്തു.