നെടുമങ്ങാട്: അഗസ്‌ത്യാർകൂടം ശിവരാത്രി പൂജയും ഗോത്രാചാര കൊടുതിയും ഫെബ്രുവരി 28, മാർച്ച് 1 തീയതികളിൽ നടക്കും. 28ന് രാവിലെ 8ന് ഗോത്രാചാരപൂജ, വൈകിട്ട് 5ന് കുംഭകുട ഘോഷയാത്രയ്‌ക്ക് സ്വീകരണം, തുടർന്ന് 6ന് ദീപാരാധന, രാത്രി 8ന് രാമൻകാണിയും സംഘവും അവതരിപ്പിക്കുന്ന ചാറ്റുപാട്ട്, 10ന് കൃഷ്ണൻകുട്ടി കാണിയും സംഘവും അവതരിപ്പിക്കുന്ന ഭജന.

ഉത്സവത്തോടനുബന്ധിച്ച് അഗസ്‌ത്യാർകൂട കുംഭകുട ഘോഷയാത്ര പുറപ്പെടുന്ന മുക്കോത്തിയവൻ അഗസ്‌ത്യഗുരുപാദത്തിലെ ചടങ്ങുകൾ, 6ന് നടതുറക്കൽ, 7ന് ദീപാരാധന, 8ന് പൊങ്കാല, 9ന് നിവേദ്യപൂജ, കുംഭകുടം നീക്കൽ, തുടർന്ന് ട്രസ്റ്റ് പ്രസിഡന്റ് മോഹനൻ ത്രിവേണി ഘോഷയാത്ര പുറപ്പെടൽ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 1ന് അന്നദാനം.

മാർച്ച് 1ന് അതിരുമല ദേവസ്ഥാനത്ത് രാവിലെ 6ന് ദീപം തെളിക്കൽ, ദീപാരാധന, നിർമ്മാല്യ ദർശനം, 8ന് പൊങ്കാല, 9.30ന് പൊങ്കാല നിവേദ്യമർപ്പിക്കൽ പൂജ. 10ന് അഗസ്‌ത്യ സന്നിധിയിലേക്കുള്ള കുംഭക്കുട ഘോഷയാത്ര, ഉച്ചയ്ക്ക് 1ന് പൊങ്കാലപാറയിൽ ഗണപതിപൂജ. വൈകിട്ട് 4ന് അഗസ്ത്യ ഗുരു പൂജയും മഹാശിവരാത്രിചടങ്ങുകളും. 6ന് മലയിറക്കം, 6.30ന് അതിരുമല ദേവസ്ഥാനത്ത് ഭജന. രാത്രി 10ന് ചാറ്റുപാട്ട്, 12.30ന് പടുക്കകൊടുത്ത് കൊടുതി. മുൻകൂട്ടി രജിസ്റ്റർ ചെയ്‌തവർക്ക് മാത്രമെ പ്രവേശനം ഉണ്ടായിരിക്കുകയുള്ളു. വനംവകുപ്പിന്റെ പരിശോധനയിൽ അസൽ തിരിച്ചറിയൽ രേഖ ഹാജരാക്കണം. തീർത്ഥാടനത്തിന് രജിസ്റ്റർ ചെയ്‌ത ഭക്തർ 28ന് രാവിലെ 8ന് കോട്ടൂർ ഫോറസ്റ്റ് ചെക്ക്പോസ്റ്റിൽ രേഖകൾ സഹിതമെത്തിച്ചേരണം.