കല്ലമ്പലം: നാവായിക്കുളം കാവുവിള ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 28ന് തുടങ്ങി മാർച്ച് 1ന് സമാപിക്കും. 28ന് രാവിലെ 6 ന് മഹാഗണപതിഹോമം, 8.30ന് പ്രഭാത ഭക്ഷണം, 9ന് നാഗരൂട്ട്‌, രാത്രി 7ന് ഭഗവതിസേവ. മാർച്ച് 1ന് രാവിലെ 6ന് മഹാഗണപതിഹോമം, 6.20ന് ആദിത്യപൊങ്കാല, 8ന് പ്രഭാത ഭക്ഷണം 9ന് അഷ്ടദ്രവ്യകലശം കളഭാവിഷേകം, രാത്രി 7ന് ദീപകാഴ്ച,തുടർന്ന് വർക്കല നന്ദനം മ്യൂസിക്കിന്റെ ട്രാക്ക് ഗാനമേള,രാത്രി 9ന് സിനിമാറ്റിക് ഡാൻസ്, തുടർന്ന് ഭജന.