indian-medical-associatio

തിരുവനന്തപുരം : ഡോക്ടർമാർ പഠനം പൂർത്തിയാക്കിയ ശേഷം ചൊല്ലുന്ന ഹിപ്പോക്രാറ്റിക് പ്രതിജ്ഞ മാറ്റി ചരക പ്രതിജ്ഞ നടപ്പാക്കുന്നത് അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുമെന്ന് ഐ.എം.എ കേരളഘടകം കുറ്റപ്പെടുത്തി. ആധുനിക വൈദ്യശാസ്ത്ര ആഗോള കൂട്ടായ്മയിൽ രാജ്യം ഒറ്റപ്പെടുമെന്നും ആധുനിക ചികിത്സയെ ഇത് പിന്നോട്ടടിക്കുമെന്നും ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.സാമുവൽ കോശിയും സെക്രട്ടറി ഡോ.ജോസഫ് ബെനലനും പറഞ്ഞു.

ചരക പ്രതിജ്ഞ ആധുനിക വൈദ്യശാസ്ത്ര കാഴ്ചപ്പാടിൽ രൂപം നൽകിയതല്ല. ഇത്തരം പ്രതിജ്ഞകൾ ആഗോള കാഴ്ചപ്പാടിലും വർണ്ണവംശ ലിംഗ ജാതീയ കാഴ്ചപ്പാടുകൾക്ക് അതീതവുമാകണം. വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസ് രൂപം നൽകിയ പ്രതിജ്ഞ, 1948ൽ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ പരിഷ്‌കരിക്കുകയും ജനീവ പ്രഖ്യാപനം എന്ന പേരിൽ ആഗോള തലത്തിൽ ഉപയോഗിക്കാനും തുടങ്ങി. എഴു പ്രാവശ്യം ജനീവ പ്രഖ്യാപനം പുതുക്കി. 2017ൽ പുതുക്കിയ പ്രതിജ്ഞാ വാചകങ്ങളാണ് ഇപ്പോഴുള്ളതെന്നും ഐ.എം.എ ചൂണ്ടിക്കാട്ടി.