manro

നെയ്യാറ്റിൻകര: കെ.എസ്.ആർ.ടി.സി നെയ്യാറ്റിൻകര യൂണിറ്റിന്റെ മൺറോതുരുത്ത് വിനോദയാത്രയിൽ തിരുവനന്തപുരം ജില്ലയിലെ ആനവണ്ടി കൂട്ടായ്മയും പങ്കാളികളായി. കെ.എസ്.ആർ.ടി.സിയെ സ്നേഹിക്കുന്ന തിരുവനന്തപുരത്തെ വിവിധ പ്രദേശങ്ങളിലെ യാത്രക്കാരുടെ സംഘമാണ് ആനവണ്ടി കൂട്ടായ്മ.

പുതുവർഷാരംഭത്തിൽ കെ.എസ്.ആർ.ടി.സിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ കൊല്ലം ഡി.ടി.പി.സിയുമായി സഹകരിച്ചാണ് നെയ്യാറ്റിൻകരയിൽ നിന്ന് മൺറോട്രിപ്പ് ആരംഭിച്ചത്. ഹരിതയാത്ര എന്ന പേരിലാണ് ആന വണ്ടികൂട്ടായ്മ മൺറോതുരുത്തിലേക്ക് ബസ് യാത്ര സംഘടിപ്പിച്ചത്. യാത്ര അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ എസ്.മുഹമ്മദ് ബഷീർ ഫ്ലാഗ് ഓഫ് ചെയ്തു. ഹരിതയാത്രാ സംഘാംഗങ്ങൾക്ക് മൺറോതുരുത്തിൽ സ്വീകരണം നൽകി. യാത്രയ്ക്ക് ആനവണ്ടി കൂട്ടായ്മ ഭാരവാഹികളായ രവീന്ദ്രൻ, റിനി, ഡോ.മധുരിമ, സണ്ണി, ജീന, പ്രസന്നകുമാർ, സുരേഷ് ബാബു ,സന്ധ്യാറാണി, ബാലകൃഷ്ണൻ, അമേയ, അയ്യപ്പൻ നായർ, എം.എൻ.സതീഷ് എന്നിവർ നേതൃത്വം നൽകി. കെ.എസ്.ആർ.ടി.സി സംഘടിപ്പിക്കുന്ന വിനോദയാത്രാ പാക്കേജുകളിൽ പൂർണ സഹകരണം നൽകുമെന്ന് കൂട്ടായ്മ അറിയിച്ചു.
27, മാർച്ച് 6, 12 തീയതികളിൽ മൺറോ യാത്ര നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്ന് ഉണ്ടായിരിക്കുമെന്നും രജിസ്ട്രേഷനും വിശദവിവരങ്ങൾക്കും 9846067232 നമ്പരിൽ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.