കല്ലറ: ജുവലറിയിൽ മുക്കുപണ്ടം പകരംവച്ച് സ്വർണമോതിരം തട്ടിയെടുക്കാൻ ശ്രമിച്ചയാൾ പിടിയിൽ. കല്ലറ പാലുവള്ളി സബൂറ മൻസിലിൽ സുലൈമാനാണ് ( 44) പിടിയിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് വെഞ്ഞാറമൂട്ടിലുള്ള ഒരു ജുവലറിയിലാണ് സംഭവം.

സംഭവത്തെക്കുറിച്ച് വെഞ്ഞാറമൂട് പൊലീസ് പറയുന്നത്: കഴിഞ്ഞ ദിവസം വൈകിട്ട് ജുവലറിയിലെത്തിയ സുലൈമാൻ സെയിൽസ്‌മാനോട് മോതിരം വേണമെന്നും മോഡൽ കാണിക്കാനും ആവശ്യപ്പെട്ടു. സെയിൽസ്‌മാൻ കൗണ്ടറിന് മുകളിൽ മോതിരമെടുത്തുവച്ച നേരം ഒരെണ്ണം ഇയാൾ സൂത്രത്തിൽ കൈയിലിട്ടശേഷം മുക്കുപണ്ടം പകരം വയ്ക്കുകയായിരുന്നു. ഇതിനുശേഷം മോതിരം നാളെ വന്നു വാങ്ങാമെന്ന് പറഞ്ഞ് ഇയാൾ പുറത്തേക്ക് പോകുകയും ചെയ്‌തു.

തിരികെ ഷെൽഫിലേക്ക് വയ്ക്കാൻ എടുക്കുന്നതിനിടെ ഒരു മോതിരത്തിന് ഭാരക്കുറവുണ്ടെന്ന് സംശയം തോന്നിയ ജീവനക്കാർ സുലൈമാനെ വാതിലിനടുത്ത് തടയുകയും വിവരം പൊലീസിൽ അറിയിക്കുകയുമായിരുന്നു.