
തിരുവനന്തപുരം: അദ്ധ്യാപക സംഘടനകളുമായി ചർച്ച നടത്തുന്നതിനു മുൻപ് ഒന്ന് മുതൽ 9 വരെയുള്ള ക്ളാസുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് മാർഗരേഖ പുറത്തിറക്കിയത് ശരിയായില്ലെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞത് അദ്ധ്യാപക സംഘടനകളുമായി ചർച്ച നടത്തിയ ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നായിരുന്നു. ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയത് പിൻവലിക്കണമെന്നും ഓൺലൈൻ ക്ലാസുകൾ അവസാനിപ്പിക്കണമെന്നും ഇക്കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് അനുകൂല നിലപാട് സ്വീകരിക്കാത്തപക്ഷം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെ.പി.എസ് ടി.എ സംസ്ഥാന പ്രസിഡന്റ് എം. സലാഹുദീനും ജനറൽ സെക്രട്ടറി സി. പ്രദീപും പറഞ്ഞു.