
വിഴിഞ്ഞം: ബൈക്ക് ഡിവൈഡറിൽ ഇടിച്ചു കയറി മരത്തിലിടിച്ച് യുവാവ് മരിച്ചു. കോവളം ബൈപ്പാസിൽ ടോൾ ബൂത്തിനു സമീപത്ത് നടന്ന അപകടത്തിൽ വിഴിഞ്ഞം പിറവിളാകം ശിവസദനത്തിൽ സന്തോഷ് കുമാർ (49) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 12 .30 ഓടെയായിരുന്നു അപകടം. പൂന്തുറയിലെ സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറായ സന്തോഷ് കുമാർ രാത്രി ജോലിക്കു പോകുന്നതിനിടെയായിരുന്നു അപകടം. വാഹനം ഡിവൈഡറിൽ ഇടിച്ച ശേഷം മരത്തിലിടിച്ച് തകർന്നു. സന്തോഷ് കുമാർ ധരിച്ചിരുന്ന ഹെൽമറ്റ് രണ്ടായി പിളർന്ന നിലയിലായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബസുക്കൾക്ക് വിട്ടു നൽകി. കഴിഞ്ഞ നവംബർ 12 ന് ഇതേ സ്ഥലത്ത് സമാനമായ രീതിയിൽ രണ്ട് യുവാക്കൾ മരിച്ചിരുന്നു. രജനിയാണ് സന്തോഷിന്റെ ഭാര്യ മക്കൾ : രാഹുൽ, ഗോകുൽ. തിരുവല്ലം പൊലീസ് കേസെടുത്തു.