ll

വർക്കല: സാന്ത്വന പരിചരണ പ്രവർത്തനങ്ങളുടെ ഭാഗമായി ശിവഗിരി എസ്.എൻ കോളേജിലെ എൻ.എസ്.എസ് വിഭാഗം വിവിധ സഹായങ്ങൾ നൽകി. പരിപാടികളുടെ ഉദ്ഘാടനം പ്രിൻസിപ്പൽ ഡോ. കെ.സി. പ്രീത നിർവഹിച്ചു. വർക്കല മുനിസിപ്പാലിറ്റി അതിർത്തിയിലെ വിവിധ വാർഡുകളിലെ കിടപ്പുരോഗികൾക്കാണ് മരുന്നുകൾ, വീൽചെയർ, കിടക്കകൾ, ഭക്ഷ്യവസ്‌തുക്കൾ, ഡയാലിസിസിനുള്ള സാമ്പത്തിക സഹായം എന്നിവ നൽകിയത്.

യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സാമ്പത്തിക സാമൂഹിക സർവേയിലൂടെയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. പ്രവർത്തനങ്ങൾക്ക് പ്രോഗ്രാം ഓഫീസർമാരായ പി.കെ. സുമേഷ്, വീനസ്.സി.എൽ എന്നിവരും ദിപിൻ ജ്യോതി, അനാമിക, അർജുൻ കൃഷ്ണ, സോനന്ദ്, രേവതി, ആരതി, കിരൺ, സോനന്ദ്, മനീഫ, ആരതി, ഗോകുൽ, നിതിൻ തുടങ്ങിയ വോളന്റിയർമാരും നേതൃത്വം നൽകി.