
വർക്കല :വെന്നികോട് പള്ളിക്ക് സമീപം
വളവിൽ റോഡിൽ ബൈക്ക് തെന്നി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെട്ടു . കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം.അയന്തി പന്തുവിള മേലെ പുത്തൻ വീട്ടിൽ അനിൽകുമാർ ( 39)ആണ് മരണപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം പെയ്ത വേനൽ മഴക്കിടെ വെന്നിക്കോട് ഭാഗത്തുനിന്നും ബൈക്കിൽ വരികയായിരുന്നു അനിൽകുമാർ ഇതിനിടയിലാണ് ബൈക്ക് തെന്നി മറിഞ്ഞത് .അപകടത്തിൽപ്പെട്ട അനിൽകുമാറിനെ നാട്ടുകാർ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു മാസം മുൻപാണ് അനിൽകുമാർ വിദേശത്തുനിന്നും അവധിക്ക് നാട്ടിൽ എത്തിയത്. ഭാര്യ :സുനിത,മകൻ: അനന്തൻ