epf

തിരുവനന്തപുരം: ആസാദി കാ അമൃത് മഹോത്സവ് പദ്ധതിയുടെ ഭാഗമായി ഇ.പി.എഫ് അംഗങ്ങൾക്ക് കേന്ദ്ര സർക്കാർ ഇ-നോമിനേഷൻ നിർബ്ബന്ധിതമാക്കി.

അംഗങ്ങളുടെ പെൻഷൻ ആനുകൂല്യങ്ങളും ആശ്രിതർക്കുള്ള മരണാനന്തര ആനുകൂല്യങ്ങളും ലളിതമായും വേഗത്തിലും ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇ-നോമിനേഷൻ ഫയൽ ചെയ്യാൻ ആശ്രിതരുടെ ഫോട്ടോയും ആധാറും നിർബ്ബന്ധം. അക്ഷയ/ ജനസേവന കേന്ദ്രങ്ങൾ വഴി നോമിനേഷൻ ഫയൽ ചെയ്യാം.