school-education

തിരുവനന്തപുരം: സ്കൂളുകളിൽ 220 ദിവസം കൊണ്ട് പഠിപ്പിച്ചു തീർക്കേണ്ട പാഠഭാഗം 100 മണിക്കൂർ കൊണ്ട് പഠിപ്പിച്ചെന്ന് പറയുന്ന വിദ്യാഭ്യാസ മന്ത്രി യുക്തിരഹിതമായ കണക്കുകളാണ് നിരത്തുന്നതെന്ന് ഹയർ സെക്കൻഡറി അദ്ധ്യാപക സംഘടനയായ എ.എച്ച്.എസ്.ടി.എ ആരോപിച്ചു.

ഹയർ സെക്കൻഡറിയിൽ ഫിസിക്സ്, കണക്ക് തുടങ്ങിയ വിഷയങ്ങൾക്ക് രണ്ട് പുസ്തകങ്ങളിൽ ഒന്നു പോലും പഠിപ്പിച്ച് തീർന്നില്ലെങ്കിലും 75- 80 ശതമാനം പൂർത്തിയായെന്നാണ് മന്ത്രി പറയുന്നത്. ഫോക്കസ് ഏരിയ സംബന്ധിച്ച ഹൈക്കോടതി കേസിനും ഇത്തരം കള്ളകണക്കുകൾ ഉപയോഗിച്ചു. . ഓഫ് ലൈൻ ക്ലാസ് തുടങ്ങിയതിൽ പിന്നെ ഓൺലൈൻ ക്ലാസുകളിൽ കയറാൻ കുട്ടികൾ താല്പര്യം കാണിക്കില്ല. ഫോക്കസ് ഏരിയ നിശ്ചയിച്ചത് അശാസ്ത്രിയമായാണ്. ഫോക്കസ്, നോൺ ഫോക്കസ് എന്ന് വേർതിരിക്കാതെ മുഴുവൻ ഭാഗവും പഠിക്കാൻ പറഞ്ഞിട്ട് ഇപ്പോഴുള്ളതുപോലെ എഴുതേണ്ടുന്നതിലധികം (ചോയിസ് ) ചോദ്യങ്ങൾ കൂടി നൽകിയിരുന്നെങ്കിൽ കുട്ടികൾക്കും അദ്ധ്യാപകർക്കും ഇത്രയും തലവേദന ഉണ്ടാകില്ലായിരുന്നുവെന്ന് എ.എച്ച്.എസ്.ടി.എ ജനറൽ സെക്രട്ടറി എസ്. മനോജ് പറഞ്ഞു.