chennithala

തിരുവനന്തപുരം: തനിക്കെതിരെ ഉണ്ടായ അസത്യ പ്രചാരണത്തെ തള്ളിപ്പറഞ്ഞുകൊണ്ട് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ നൽകിയ പിന്തുണ ഏറെ സന്തോഷം പകരുന്നതും നിലപാടുകളിലൂടെ മുന്നോട്ടുപോകുന്നതിന് കരുത്ത് പകരുന്നതുമാണെന്നും രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

കെ.എസ്.യു പ്രവർത്തകനായി രാഷ്ട്രിയ ജീവിതമാരംഭിച്ച ഞാൻ നാളിതുവരെ നിരവധി വിഷയങ്ങളിൽ ഇടപെടുകയും ആവുന്ന വിധത്തിൽ അവയെ പൊതുസമൂഹത്തിനും പാർട്ടിക്കും ഗുണകരമാകുന്ന രീതിയിൽ പരിഹരിക്കുന്നതിനും ആത്മാർത്ഥമായി പരിശ്രമിച്ചിട്ടുണ്ട്. വിഷയങ്ങൾ നീതിയുക്തമായി അധികാര വർഗ്ഗത്തിന്റ മുമ്പിൽ എത്തിക്കേണ്ടത് കർത്തവ്യമായാണ് കരുതുന്നത്.

രാഷ്ട്രീയത്തിൽ അഴിമതിയും സ്വജനപക്ഷപാതവും അഴിഞ്ഞാടുമ്പോൾ മിണ്ടാതിരിക്കാൻ ആത്മാഭിമാനമുള്ള പൊതുപ്രവർത്തകനെന്ന നിലയ്ക്ക് എനിക്ക് കഴിയില്ല. രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ എന്റെ പ്രസ്ഥാനം നിരവധി അവസരങ്ങളും സാദ്ധ്യതകളും നൽകിയിട്ടുണ്ട്. അവയൊക്കെ നൂറുശതമാനം സത്യസന്ധതയോടെ പൂർത്തീകരിക്കാൻ കഴിഞ്ഞുവെന്ന ബോദ്ധ്യമാണ് മുന്നോട്ടുള്ള യാത്രയിൽ എന്റെ ശക്തി. ഈ യാത്രയിൽ എന്റെ പാർട്ടി നൽകുന്ന പിന്തുണ വിലമതിക്കാനാവാത്തതാണെന്നും ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.